Wednesday, April 16, 2008

Is this based on a true story :-(

കഥാനായകന്‍ ഫ്രം ബീഹാര്‍ . പുള്ളിക്കാരനും ഞാനും എന്റെ ഒരു ഫ്രണ്ട് ഫ്രം ഒറിസ യും കൂടി 2007 Feb ഇല്‍ ഒരു ട്രിപ്പ്‌ പോയി . വാഷിങ്ങ്ടന്‍ ഡി സി യിലേക്ക് . ആദ്യദിവസം ഗംഭീരം ആയി പോയി . Lincoln Memorial, National World War II Memorial, Korean War Veterans Memorial, Vietnam Veterans Memorial , Washington monument , Whitehouse ആകെ ജഗപോക. എല്ലാം കഴിഞ്ഞു ഹോട്ടല്‍ ഇല്‍ പോയി കിടന്നു , രാവിലെ എണീറ്റു പോകാന്‍ ഉള്ള ലിസ്റ്റ് ഉണ്ടാക്കിയിട്ട് . രാവിലെ 8 മണിക്ക് എണീറ്റപ്പോള്‍ 3 അടി snow :-( . മഞ്ഞു പെയ്തു കൊണ്ടേ ഇരിക്കുന്നു . ഈ മഞ്ഞത്ത് ഡ്രൈവിങ്ങ് അല്പം കട്ടിയാ . ശരി , ഒരു സിനിമ കണ്ടു കളയാം . ചാനല്‍ ഉകള്‍ പരതി king kong കണ്ടെത്തി . ഞാനും ഒറിസ ക്കാരനും വിശാലമായി king kong കാണാന്‍ തുടങ്ങി . കുറച്ചു കഴിഞ്ഞു നമ്മുടെ ബീഹാറി ഉണര്‍ന്നു , TV യില്‍ കണ്ട കാഴ്ച കണ്ടു പുള്ളി ഞെട്ടി . ഒരു കുരങ്ങന്‍ മരം പിഴുതെറിയുന്നു , കെട്ടിടങ്ങള്‍ തട്ടി പൊളിക്കുന്നു .. കുറെ നേരം കൂടി പുള്ളി അന്തം വിട്ടു , വായും പൊളിച്ചു TV യിലേക്ക് നോക്കിയിരുന്നു . King Kong കണ്ടു under pressure ആയ ബീഹാറി യെ കണ്ടു ഞങ്ങള്‍ under pressure ആയി . ഒരു 5 മിനിട്ടു കഴിഞ്ഞാണ് പുള്ളി ആ പൊളിച്ച വായ ഒന്നു അടച്ചത് . വീണ്ടും പൊളിച്ചു ഞങ്ങളുടെ നേരെ തിരിഞ്ഞു ഒരു ചോദ്യം --- "Is this based on a true story ?"

2 comments:

Manoj | മനോജ്‌ said...

ഞാനും അങ്ങോട്ടു ചോദിക്കട്ടെ... http://sambhramajanakan.blogspot.com/2008/04/is-this-based-on-true-story.html
"Is this based on a true story :-)))"

സംഭ്രമജനകന്‍ said...

ഹ ഹ !! സത്യം ആയിട്ടും ഇതു true story യാ :-)